ജാലകം എന്റെ സ്വന്തം ബ്ലോഗ്‌

Monday, November 11, 2013

വിക്കിസംഗമോത്സവം - 2013 | wikisangamolsavam 2013
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം
വിക്കിസംഗമോത്സവം 2013
ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്
പ്രിയരേ,
ഇതൊരു കൂട്ടായ്മയാണ്. മലയാളത്തെ സ്നേഹിക്കുന്ന മലയാളികളുടെ കൂട്ടായ്മ. നമുക്കും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി, കൈമാറി കിട്ടിയ വൈഞ്ജാനിക സമ്പത്തിനെ ജാതിമതവർഗരാഷ്‌ട്രീയ ഭേദമില്ലാതെ ഒരു ഒരു പ്രതലത്തിൽ ഒരുക്കിവെയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വിക്കിപീഡിയ എന്ന മഹത്തായ സംരംഭത്തിന്റെ മുന്നണിപ്പോരാളികളാവാൻ താങ്കളേയും ക്ഷണിക്കുകയാണ്. സഹകരിക്കുക.
വിശദാംശങ്ങൾ കാണുക
2013 ഡിസംബർ 21, 22
വൈ.എം.സി.എ. ഹാൾ, ആലപ്പുഴ - ഗൂഗിൾ മാപ്പിൽ, ഓപൺ സ്ട്രീറ്റ്
മലയാളം വിക്കിസമൂഹം, വിക്കിസംഗമോത്സവം സംഘാടക സമിതി ആലപ്പുഴ
help@mlwiki.in , wikisangamolsavam@gmail.com
പരിപാടികൾ കാണുന്നതിനായി ഇവിടെ നോക്കുക
ഉൾപ്പെട്ടിട്ടുള്ള സമിതികൾ കാണുന്നതിനായി ഇവിടെ നോക്കുക
പതിവ് ചോദ്യങ്ങൾ
പങ്കെടുക്കുവാൻ
വിക്കിസംഗമോത്സവം - 2013 | wikisangamolsavam 2013
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം
വിക്കിസംഗമോത്സവം 2013
ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്
പ്രിയരേ,
ഇതൊരു കൂട്ടായ്മയാണ്. മലയാളത്തെ സ്നേഹിക്കുന്ന മലയാളികളുടെ കൂട്ടായ്മ. നമുക്കും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി, കൈമാറി കിട്ടിയ വൈഞ്ജാനിക സമ്പത്തിനെ ജാതിമതവർഗരാഷ്‌ട്രീയ ഭേദമില്ലാതെ ഒരു ഒരു പ്രതലത്തിൽ ഒരുക്കിവെയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വിക്കിപീഡിയ എന്ന മഹത്തായ സംരംഭത്തിന്റെ മുന്നണിപ്പോരാളികളാവാൻ താങ്കളേയും ക്ഷണിക്കുകയാണ്. സഹകരിക്കുക.
വിശദാംശങ്ങൾ കാണുക
2013 ഡിസംബർ 21, 22
വൈ.എം.സി.എ. ഹാൾ, ആലപ്പുഴ - ഗൂഗിൾ മാപ്പിൽ, ഓപൺ സ്ട്രീറ്റ്
മലയാളം വിക്കിസമൂഹം, വിക്കിസംഗമോത്സവം സംഘാടക സമിതി ആലപ്പുഴ
help@mlwiki.in , wikisangamolsavam@gmail.com
പരിപാടികൾ കാണുന്നതിനായി ഇവിടെ നോക്കുക
ഉൾപ്പെട്ടിട്ടുള്ള സമിതികൾ കാണുന്നതിനായി ഇവിടെ നോക്കുക
പതിവ് ചോദ്യങ്ങൾ
പങ്കെടുക്കുവാൻ

Tuesday, January 24, 2012

സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍

വിമര്‍ശകന്‍, എഴുത്തുകാരന്‍, അദ്ധ്യാപകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍
 
എന്ത് കാര്യത്തെക്കുറിച്ചായാലും  ആരെപ്പറ്റി ആയാലും  സ്വന്തം അഭിപ്രായം ധൈര്യപൂര്‍വ്വം പറഞ്ഞിരുന്ന സാംസ്കാരിക നായകന് ആദരാഞ്ജലികള്‍ 

Saturday, July 23, 2011

നിയമാനുസൃതമായ സ്ത്രീപീഡനം


         ബെര്‍ളിത്തരങ്ങളിലെ സ്ത്രീപീഡനം നിയമവിധേയമാക്കണം’ എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ആണ് താഴെ പറഞ്ഞിരിക്കുന്നത്


താഴെ പറയുന്ന നിര്‍ദേശങ്ങള്‍  എല്ലാം സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആണ്.


വ്യഭിചാരവും പീഡനവും നിയമവിധേയമാക്കുക

വ്യഭിചാരം നടത്താന്‍ താല്പര്യം ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് കൊടുക്കുക (ഈ ബാര്‍ ഒക്കെ നടത്താന്‍ കൊടുക്കുന്നതുപോലെ)

എക്സൈസ് വകുപ്പുപോലെ ഇതിനുവേണ്ടി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുക. സര്‍ക്കാര്‍ ലൈസന്‍സ് ഇല്ലാതെ വ്യഭിചാരവും പീഡനവും നടത്തുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുക
.
വ്യഭിചാര ശാലയ്ക്ക് രണ്ടുകോടി രൂപാ വീതം വാര്‍ഷിക ലൈസന്‍സ് ഫീസ്‌  ഈടാക്കുക. സര്‍ക്കാരിന് ഒരു വരുമാന മാര്‍ഗം കൂടിയാകും ഇപ്പോള്‍ മദ്യം വിറ്റു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ തുക അങ്ങനെ സര്‍ക്കാരിന് വരുമാനം ഉണ്ടാക്കാം.

സ്കൂള്‍ കോളേജ് ആരാധനാലയങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വ്യഭിചാര ശാലയ്ക്ക് ലൈസന്‍സ് കൊടുക്കാതിരിക്കുക.

സര്‍ക്കാര്‍ അംഗീകൃത മൊത്തക്കച്ചവടക്കാരുടെ കയ്യില്‍ നിന്ന് മാത്രം വില്പനക്കവശ്യമുള്ളവ വാങ്ങുക. വ്യാജ വ്യാപാരം ചെയ്യുന്നവരെ റെയിഡു നടത്തി പിടികൂടുക.

എല്ലാ വ്യഭിചാര ശാലകളും നിര്‍ബ്ബന്ധമായി ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ ഏജന്‍സി എടുക്കുക.

കസ്റ്റമേഴ്സിന് ഗുണനിലവാരമുള്ള സാധനങ്ങള്‍ മാത്രമേ വിതരണം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുക

 ഈ നിര്‍ദേശങ്ങള്‍ ഒരു നിയമമാക്കുമ്പോള്‍ വരുത്തേണ്ട മാറ്റങ്ങളും കൂടുതല്‍ ആയി ചേര്‍ക്കേണ്ട കാര്യങ്ങളും പൊതുജനങ്ങളില്‍ നിന്നും സ്വരൂപിക്കാനായി ഉടന്‍തന്നെ സര്‍ക്കാര്‍ ഒരു  കമ്മിറ്റി രൂപീകരിക്കുക 



ഇത്രയും ഒക്കെ കാര്യങ്ങള്‍ ചെയ്‌താല്‍ സര്‍ക്കാരിന് ഒരു അഡീഷണല്‍ വരുമാനവും ആകും പീഡനം കുറഞ്ഞില്ലേലും പത്രത്തില്‍ വരുന്ന പീഡന വാര്‍ത്തകളും കുറയും.
 

Friday, July 15, 2011

ഒരു വടംവലി വിജയത്തിന്റെ ഓര്‍മ

          ഞങ്ങളുടെ നാട്ടിലെ പഴയ ചില കാരണവന്മാരെപ്പറ്റി (അത്ര പഴയതല്ല ) പാണന്മാര്‍  ( കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ജോലിയും കൂലിയും ഇല്ലാതെ കണ്ടയിടത്തെല്ലാം വായിനോക്കി നടക്കുന്ന ചില ചെറ്റകള്‍) പാടി നടക്കുന്ന ഒരു കഥയാണ് (ഞാന്‍ രഹസ്യമായി അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് സംഗതി സത്യമാണെന്നാണ് ) ഇത്.

         എല്ലാ നാടുകളിലെയും പോലെ ഞങ്ങളുടെ നാട്ടിലും പണികള്‍ ഒക്കെ കഴിഞ്ഞു വയ്കുന്നേരം ചില എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിസ് ഒക്കെ നടക്കാറുണ്ട്. വോളിബോള്‍ ഫുട്ബോള്‍ അങ്ങനെ പലതും. കളിച്ചും കളികണ്ടുകൊണ്ട് കളിക്കുന്നവരെ പ്രോത്സാഹിപ്പിച്ചും ഒക്കെയായി നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാവരും അതില്‍ ആക്ടിവ് ആയി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുദ്ധിജീവികള്‍, യഥാര്‍ത്ഥ സ്പോര്‍ട്സുകാര്‍  എന്നൊക്കെ സ്വയം നടിക്കുന്ന ചിലര്‍ക്ക് (ഞാന്‍ ആദ്യം പറഞ്ഞ കാര്‍ന്നോമ്മാര്) ഇത്തരം കളികളില്‍ ഒന്നും വലിയ താല്പര്യം ഇല്ലായിരുന്നു. അവരുടെ പ്രിയപ്പെട്ട സ്പോര്‍ട്സ് ഐറ്റം ആയിരുന്നു ചീട്ടുകളി. യഥാര്‍ത്ഥ സ്പോര്‍ട്സുകാര്‍ ആരെന്ന് എന്നോടു ചോദിച്ചാല്‍ ഞാന്‍ അവരുടെ പേരെ പറയൂ കാരണം എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും അവര്‍ തങ്ങളുടെ കലാപരിപാടി അനുസ്യൂതം തുടര്‍ന്നുപോന്നു. ഞാന്‍ ചീട്ടുകളി പഠിച്ചത് തന്നെ ഇവര്‍ കളിക്കുന്നതുകണ്ടാണ് അപ്പോള്‍ എനിക്കവരെ അങ്ങനെ തള്ളിപ്പറയാനും പറ്റില്ലല്ലോ.

          ഈ സംഭവം നടക്കുന്നത് ഓരോണക്കാലത്താണ്. ഓണത്തിന്റെ ഭാഗമായി പലവിധ മത്സരങ്ങള്‍ ആണ്, പെണ്ണ്, കൊച്ചുകുട്ടികള്‍, കുറച്ചു വലിയ കുട്ടികള്‍, ചെറുപ്പക്കാര്‍, ചെറുപ്പക്കാരികള്‍, മധ്യ വയസന്മാര്‍  മധ്യ വയസികള്‍, കിളവന്മാര്‍, കിളവികള്‍  എന്നിങ്ങനെ കാക്കതൊള്ളായിരം ഗ്രൂപ്പ് ആയി തിരിച്ച് പൂക്കളമിടല്‍, വടംവലി,  വടത്തില്‍ കയറ്റം, കണ്ണുകെട്ടി കലം തല്ലിപ്പൊട്ടിക്ക‍ല്‍, കസേരകളി പിന്നെ ആ കളി, ഈ കളി, മറ്റേ കളി എന്നെല്ലാമുള്ള കുറെ കളികളും മത്സരങ്ങളും. നമ്മുടെ ചീട്ടുകളി ഗ്രൂപ്പ് ഇതിലൊന്നും പങ്കെടുക്കാറില്ല. ഇതില്‍ ഒരാളുടെ പിതാശ്രീ ചക്കയിടാന്‍ പ്ലാവില്‍ കയറി വീണ വിവരം അറിഞ്ഞപ്പോള്‍ മൂന്നാസ് കയ്യിലിരിക്കുമ്പോഴാ അപ്പന്‍ എന്ന് പ്രസ്താവിച്ചിട്ടുള്ള ആളാണ്‌.

ഞങ്ങടെ നാട്ടിലും ഒരു വടംവലി ടീം ഉണ്ടായിരുന്നു. ടീമംഗംഗളുടെ അഭിപ്രായത്തില്‍ അവരാണ് ഭൂമി മലയാളത്തിലെ ഏറ്റവും ശക്തമായ ടീം. പിന്നെ എവിടെ മത്സരിച്ചാലും ആദ്യ റൗണ്ടില്‍ തന്നെ തോറ്റുപോകും എന്ന ചെറിയ കുഴപ്പം ഒഴിച്ച് നിര്‍ത്തിയാല്‍ അവര്‍ വളരെ ശക്തമായ ടീം തന്നെ ആയിരുന്നു. എതിരാളികള്‍ കള്ളത്തരം കാണിക്കുന്നതുകൊണ്ടാണ്  തങ്ങള്‍ തോല്‍ക്കുന്നത് എന്നാണ് അവരുടെ അവകാശവാദം. ഈ ഓണക്കാലത്തും അവര്‍ മത്സരിക്കാന്‍ പോയി പൂര്‍വാധികം ഭംഗിയോടെ തോറ്റു തിരിച്ചുപോന്നുകൊണ്ടിരുന്നു. പക്ഷെ അത്തവണ പാലായില്‍ ഒരു ക്ലബ്‌ കാരുടെ വടം വലി മത്സരത്തില്‍ അവര്‍ അബദ്ധവശാല്‍ ജയിച്ചു. ഇവരുടെ ഇത്രയും കാലത്തെ പ്രകടനം കണ്ടിട്ടുള്ള മറ്റു ടീമുകള്‍ മനപ്പൂര്‍വം തോറ്റു കൊടുത്തതാണെന്നും പറയപ്പെടുന്നു. ഏതു രീതിയില്‍ ആണെങ്കിലും ജയം, ജയം തന്നെയല്ലേ. അതവര്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. ഇത്രയും കാലം തങ്ങളെ കളിയാക്കിയ നാട്ടുകാരെ ഒന്നു ഞെട്ടിക്കാന്‍ തന്നെ അവര്‍ തീരുമാനമെടുത്തു. അവര്‍ തന്നെ അത് കയ്യടിച്ചു പാസാക്കി. ഉടനെ തന്നെ അവര്‍ പാലാ ബ്ലൂ മൂണിലേക്ക് വച്ചു പിടിച്ചു. കയ്യില്‍ സമ്മാനം കിട്ടിയ കപ്പും പോക്കറ്റില്‍ സമ്മാനത്തുകയുമായി അതിനുള്ളില്‍ എത്തിയ അവരെ കാത്ത് മദ്യത്തിന്റെ ഒരു കൂമ്പാരം തന്നെ അവിടെ കാത്തിരുന്നു. വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ഇട്ട കുറേപ്പേര്‍ സാര്‍ സാര്‍ എന്ന് വിളിച്ച് അവരെ ശരിക്കും സുഖിപ്പിച്ചപ്പോള്‍ സമ്മാനത്തുകയില്‍ നല്ലൊരുഭാഗം ബ്ലൂ മൂണിന്റെ പെട്ടിയില്‍ നിക്ഷേപിക്കപ്പെട്ടു. അവിടെ നിന്നും ഇറങ്ങിയപ്പോള്‍ പിന്നെയും കാശ് മിച്ചം. എങ്കില്‍ പിന്നെ ഒരു ജീപ്പ് വിളിച്ച് പോകാമെന്ന് ഏതോ ഒരുത്തന്‍ . ഉടന്‍ തന്നെ ആ തീരുമാനവും കയ്യടിച്ചു പാസാക്കപ്പെട്ടു.
          
            അങ്ങനെ ജീപ്പില്‍ അവര്‍ നമ്മുടെ ചീടുകളി സങ്കേതത്തിനടുത്തെത്തി. ഉടന്‍ തന്നെ പുതിയൊരു അഭിപ്രായം വന്നു അവരെ ഒന്നു പേടിപ്പിച്ചാലോ എന്ന്. ഉടന്‍ തന്നെ ആ അഭിപ്രായം കയ്യടിക്കാതെ പാസാക്കപ്പെട്ടു.സങ്കേതത്തിനുമുന്പില്‍ ജീപ്പ് കൊണ്ടുവന്നു നിര്‍ത്തി പുറത്തേക്ക് എല്ലാവരും കൂടി ചാടി ഇറങ്ങി അങ്ങോട്ടും ഇങ്ങോട്ടും രണ്ടോട്ടം നടത്തി. അതിനുശേഷം കുറച്ചു മിമിക്രി വശമുണ്ടായിരുന്ന ടോ....(പേര് ഞാന്‍ പറയില്ല ആള്‍ ഇപ്പോഴും ജിം ബോഡിയാ) ആരെടാ ചീട്ടുകളിക്കുന്നത് എന്നൊരു ചോദ്യം. ഇതുകേട്ടതും ചീട്ടുകളി സംഘത്തിലുള്ള നമ്മുടെ കാര്ന്നോന്മാര് ജീവനും കൊണ്ട് ഓടി. പലരും പലവഴിക്ക്. ഒരാള്‍ നേരെ പുറകിലേക്കാണ് ഓടിയത് അതും കൂടെയുള്ള ചെറിയ ചട്ടുള്ള മറ്റൊരാളെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട്. പോലിസ് തൊട്ടു പുറകെ ഉണ്ടെന്നു തോന്നിയതും ഇദ്ദേഹം കൂടെ ഉണ്ടായിരുന്ന ആളെ വഴിയില്‍ ഉപേക്ഷിച്ച് ഓടി അടുത്തുള്ള വീടിന്റെ വരാന്തയില്‍ ഇരുന്നു. വീട്ടുകാര്‍ അപ്പോള്‍ കുരിശുവര(കുടുംബ പ്രാര്‍ത്ഥന) നടത്തുകയായിരുന്നു. തനിച്ചു വീടിനു പുറത്തിറങ്ങാന്‍ ലൈസന്‍സ് കിട്ടിയതില്‍ പിന്നെ സ്വന്തം വീട്ടില്‍ ഒറ്റ ദിവസം പോലും പ്രാര്‍ത്ഥനയ്ക്ക് കൂടാത്ത അദ്ദേഹം വളരെ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അതെങ്ങാനും മാര്‍പ്പാപ്പ കണ്ടിരുന്നെങ്കില്‍ അവിടെ വച്ചുതന്നെ വിശുദ്ധനായി പ്രഖ്യാപിച്ചേനെ(ഒരു കാര്യം വിട്ടുപോയി വടം വലി ടീമിലുള്ള മിമിക്രിക്കാരന്റെ സ്വന്തം ചേട്ടനാണിദ്ദേഹം) ഓര്‍ക്കാപ്പുറത്ത് ഒരാള്‍ ഓടി വന്നു വീട്ടില്‍ കയറി ഇരിക്കുന്നതുകണ്ട ആ വീട്ടിലെ പട്ടി,(ഈ പട്ടി നാട്ടില്‍ അറിയപ്പെടുന്നത് പോപ്പിന്‍സ്‌ പട്ടി എന്നാണ്. )  കുരച്ചുകൊണ്ട് ചാടിവന്നു. വീട്ടുകാരല്ലാത്ത ആരെ കണ്ടാലും ഓടിച്ചിട്ടു കടിക്കുന്ന ആ പട്ടിയെ ചാടിപ്പിടിച്ച് വായ്‌ തുറക്കാത്ത രീതിയില്‍ പിടിച്ച് തന്റെ മടിയിലെക്കിരുത്തിക്കളഞ്ഞു അദ്ദേഹം. പേടിച്ച്ചുപോയ പട്ടി കുറക്കാന്‍ പോലും മറന്ന് അവിടെ ഇരുന്നു.
             മറ്റൊരാള്‍ ഓടിയത് ഇതേ വീടിന്റെ പുരകുവശത്തുകൂടിയാണ് അവരുടെ സ്ഥലത്തിന്റെ അതിരില്‍ ഒരു പന്നിക്കൂടുണ്ടായിരുന്നു. ഇയാള്‍ നേരെ പോയി അതിലേക്കു ചാടി. അത് പന്നിക്കൂടാണെന്ന് അറിയാതെയാണദ്ദേഹം  ചാടിയത്. ജീപ്പ് തിരിച്ചുപോകുന്നതുവരെ പന്നികളുമായി അന്താരാഷ്‌ട്ര വിവരങ്ങളൊക്കെ ചര്‍ച്ച ചെയ്തു കൊണ്ട് ആള്‍ അവിടെത്തന്നെ ഇരുന്നു.എന്തോ തിന്നാനുള്ള സാധനം ആണെന്ന് വിചാരിച്ച് പന്നി അദ്ദേഹത്തെ കടിച്ചു എന്നും ഒരഭിപ്രായം പിന്നീടുണ്ടായി. പക്ഷെ അതിനുശേഷം പന്നി എന്ന വാക്ക്  ആര് പറഞ്ഞാലും അവരുടെ മുപ്പതു തലമുറ വരെ ഇദ്ദേഹം തെറി പറയുമായിരുന്നു.

            മറ്റുള്ളവരൊക്കെ തൊട്ടടുത്തു തന്നെ വീടുകള്‍ ഉള്ളവരായിരുന്നതിനാല്‍ അല്ലറ ചില്ലറ പരിക്കുകളോടെ സ്വന്തം വീടുകളില്‍ എത്തിച്ചേര്‍ന്നു. കുരിശുവരക്കാന്‍ കൂടിയ സുഹൃത്തിന്റെ കാല്‍ ഓട്ടത്തിനിടക്ക് ഉളുക്കിയതിനാല്‍ ഒരു സൈക്കിളില്‍ ഇരുത്തി അദ്ദേഹത്തെ വീട്ടിലെത്തിച്ചു. വീട്ടിലെത്തുമ്പോള്‍ നമ്മുടെ മിമിക്രിക്കാരന്‍ തങ്ങള്‍ ചെയ്ത വീരകൃത്യം ചേട്ടനെ വിവരിച്ചു കേള്‍പ്പിച്ചു. കഥ തീര്‍ന്നതും ഒറ്റ അടിയും അനിയന്റെ കരണത്ത് പാസാക്കി അദ്ദേഹം കിടന്നുറങ്ങി.

പിറ്റേദിവസം വലിയ ബഹളം കേട്ടാണ് ഇദ്ദേഹം എഴുന്നേറ്റത്. കാരണം അന്വേഷിച്ചപ്പോള്‍  കാലു വയ്യാത്ത ആള്‍ വീട്ടില്‍ എത്തിയില്ല. പിന്നെ എല്ലാവരുംകൂടി അന്വേഷണം ആരംഭിച്ചു. പന്നിക്കൂട്ടിലും തൊട്ടടുത്ത ഏരിയായിലുള്ള പൊട്ടക്കിണറ്റിലും എല്ലാം തപ്പി ക്ഷീണിച്ചു വന്നിരുന്നപ്പോള്‍ തൊട്ടടുത്തു നിന്ന മരത്തിന്റെ മുകളില്‍ നിന്നും ഒരു കൂര്‍ക്കം വലി ശബ്ദം. മുകളിലേക്ക് നോക്കിയപ്പോള്‍ അതാ നമ്മുടെ കഥാനായകന്‍ മരത്തിന്റെ മുകളില്‍ ഇരുന്നുറങ്ങുന്നു.വിളിച്ചുണര്‍ത്തി  താന്‍ എങ്ങനെ മുകളില്‍ കയറി എന്ന് ചോദിച്ചപ്പോള്‍  കാലു വയ്യെങ്കിലും പോലീസിന്റെ ഇടി ഓര്‍ത്തപ്പോള്‍ വളരെ വേഗം മുകളില്‍ എത്തി എന്നാണ് മറുപടി കിട്ടിയത്. താഴെക്കിറങ്ങാന്‍ പറ്റുന്നില്ല അതുകൊണ്ട് ഉടുത്തിരുന്ന മുണ്ടുപറിച്ച് സ്വയം മരത്തോടു ചേര്‍ത്തുകെട്ടി ഇരുന്നുറങ്ങി. പിന്നെ ഒരാള്‍ മരത്തില്‍ കയറി ഒരു കുട്ടക്കകത്തിരുത്തി കയറില്‍ കെട്ടി താഴെക്കിറക്കി.

              അങ്ങനെ വടംവലി ടീം തങ്ങള്‍ക്കു കിട്ടിയ ആദ്യത്തെ വിജയം വളരെ ആര്‍ഭാടപൂര്‍വം ആഘോഷിച്ചു. എന്നാല്‍ ഇതിന്റെ ഭാഗമായി പല കലാപരിപാടികളും അവിടെ അരങ്ങേറി. പക്ഷെ അതൊന്നും ഇവിടെ പറയാന്‍ കൊള്ളാത്തതുകൊണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.

Monday, May 23, 2011

പട്ടാളം പാച്ചന്‍

          ഇതു വെറും ഒരു കഥ മാത്രമാണ്. ചിലപ്പോള്‍ ചില സാദൃശ്യങ്ങള്‍ ഒക്കെ പലര്‍ക്കും തോന്നിയേക്കാം. അത് എന്റെ തെറ്റല്ല എന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ.
            ഞങ്ങളുടെ നാട്ടിലെ ഏറ്റവുമധികം ആരാധകരുള്ള വ്യക്തികളില്‍ ഒരാളാണ്  പാച്ചന്‍ അതിന്റെ കാരണം അദ്ദേഹം ഒരു എക്സ്-മിലിട്ടറി ആണ് എന്നതാണ്. ആരാധനയുടെ കാര്യം പിടികിട്ടി കാണുമല്ലോ. മിലിട്ടറി എന്ന് നാട്ടില്‍ അറിയപ്പെടുന്ന കള്ളുകുപ്പി തന്നെ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യ കണ്ട ഏറ്റവും ധീരനായ പട്ടാളക്കാരന്‍ അദ്ദേഹം ആണ്. സാധാരണ പട്ടാളക്കാര്‍ക്കുള്ള ഒരസുഖം പാച്ചന്‍ പട്ടാളക്കാരനുമുണ്ട്. മറ്റൊന്നുമല്ല പട്ടാളത്തിലെ വീരസാഹസിക കഥകള്‍
           പട്ടാളം പാച്ചന്റെ വീരസാഹസിക കഥകളില്‍ രണ്ടെണ്ണമാണ് ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. ആദ്യത്തെ കഥ... സോറി സംഭവം നടക്കുന്നത്  1962 ലെ ഇന്ത്യ ചൈന യുദ്ധത്തിന്റെ സമയത്താണ്. പാച്ചനും ഈ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. യുദ്ധം അതിന്റെ മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുന്ന സമയം. പാച്ചനും സഹ ജവാന്മാരും കൂടി ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ ട്രഞ്ച് കുഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. തോക്കെല്ലാം സുരക്ഷിത സ്ഥാനത്ത് വച്ചിട്ട് ആണ് കുഴിക്കുന്നത്. രാത്രിയില്‍ ആണ് സംഭവം എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ ഇവര്‍ കുഴിച്ചുകൊണ്ടിരുന്ന സമയത്ത് അതാ ഒരു ചൈനീസ് ഹെലികോപ്ടര്‍ വരുന്നു ഇന്ത്യയില്‍ ഇടാനുള്ള ബോംബുമായി. തോക്കെടുക്കാനും ഉന്നം പിടിക്കാനും  വെടി വയ്ക്കാനും ഒന്നുമുള്ള സമയം ഇല്ല. അതിനു നോക്കിയാല്‍ അവര്‍ വന്നു ബോംബും ഇട്ടു പോകും. ഇവര്‍ കുഴിച്ചുകൊണ്ടിരിക്കുന്ന ട്രഞ്ചിനുള്ളിലുമാണ്  എന്തുചെയ്യും. അപ്പോഴാണ്‌ നമ്മുടെ പാച്ചനു ഒരു ബുദ്ധി തോന്നിയത്. അദ്ദേഹം ട്രഞ്ച് കുഴിക്കാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന അലവാങ്ക് (ഇതെന്താണെന്നു എല്ലാവര്‍ക്കും അറിയാം എന്ന് വിശ്വസിക്കുന്നു) തിരിച്ചുപിടിച്ചു ഹെലികോപ്ടറിന്റെ പൈലറ്റിനെ ഉന്നം വച്ച് ഒറ്റ ഏറു കൊടുത്തു. ഏതായാലും ഭാഗ്യം, അത് ആ പൈലറ്റിന്റെ നെഞ്ചത്ത് തന്നെ തുളച്ചു കയറി. ഓര്‍ക്കാപ്പുറത്തുണ്ടായ ആക്രമണത്തില്‍ പെട്ട് അയാള്‍ക്ക്‌ ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടമാവുകയും അത് ചൈനീസ് അതിര്‍ത്തിക്കുള്ളില്‍ തന്നെ തകര്‍ന്നു വീഴുകയും ചെയ്തു.
           ഇനി രണ്ടാമത്തെ സംഭവം.  ഇത് നടക്കുന്നത് 1965 ലെ ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധസമയത്താണ്. പാച്ചനും കൂട്ടരും ഇന്ത്യ - പാക്‌ അതിര്‍ത്തിയില്‍ വേലി കെട്ടിക്കൊണ്ടിരിക്കുന്ന സമയം. വേലിക്കു വേണ്ട കൊന്നക്കമ്പുകള്‍ ഒരേ നീളത്തില്‍ മുറിക്കുക എന്ന പണിയാണ് നമ്മുടെ പാച്ചന്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അപ്പോള്‍ ഇന്ത്യയെ ആക്രമിക്കുക എന്ന ലക്ഷ്യവുമായി അതാ  വരുന്നു  ഒരു പാകിസ്ഥാനി യുദ്ധവിമാനം. തിരിച്ച് ആക്രമണം നടത്താനുള്ള പരുവത്തിലല്ല ഇവരാരും. അപ്പോഴാണ്‌ പാച്ചനു ഒരു ബുദ്ധി തോന്നിയത്. സ്പോര്‍ട്സ് ക്വോട്ടയില്‍ പട്ടാളത്തില്‍ ജോലി കിട്ടിയ പാച്ചന്‍ കയ്യിലിരുന്ന കൊന്നക്കമ്പില്‍ കുത്തി പോള്‍ വോള്‍ട്ടുകാര്‍ ചാടുന്നതുപോലെ ഉയര്‍ന്നു ചാടി കയ്യിലിരുന്ന വാക്കത്തികൊണ്ട്  വിമാനത്തിനിട്ടു ഒറ്റ വെട്ടു കൊടുത്തു. അതാ പാകിസ്താന്‍ വിമാനം രണ്ടു കഷണം. ഇപ്രകാരം ആ അപകടത്തില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടു.
          ഈ കഥകള്‍ ഒക്കെ വെറുതെ വീരസ്യം പറച്ചില്‍ ആണെന്ന് പാച്ചനെ അറിയാത്ത ചിലര്‍ പറഞ്ഞുകൊണ്ട് നടക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മറ്റു ചില വിവരണങ്ങള്‍ കേട്ടു കഴിഞ്ഞാല്‍ ഇതൊക്കെ അദ്ദേഹം ചെയ്തത് തന്നെ ആണെന്ന് നാം അറിയാതെ വിശ്വസിച്ചു പോകും അതാണ്‌ പാച്ചന്‍ ....   പട്ടാളം പാച്ചന്‍ ..............

Saturday, May 21, 2011

എന്‍റെ കുമരകം യാത്ര

            ട്രിപ്പ്‌ എന്നുകേട്ടാല്‍ ഏതു നരകത്തിലോട്ടും പോകാന്‍ തയാറായി ഇരിക്കുന്ന എന്നോടും ഓഫീസിലെ ട്രിപിന്‍റെ കാര്യം പറഞ്ഞപ്പോള്‍ സത്യത്തില്‍ സന്തോഷമല്ല ഒരുതരം ആക്രാന്തമാണ് തോന്നിയത്. എങ്ങനെയെങ്കിലും പോകുന്ന ദിവസം ഒന്നെത്തിയാല്‍ മതി എന്നായി പിന്നെ.
            ഏതായാലും കാത്തിരുന്ന ആ ദിവസം വന്നെത്തി. സാധാരണ ദിവസത്തെക്കാള്‍ രണ്ടു മണിക്കൂര്‍ മുന്‍പേ തന്നെ ഉറക്കത്തില്‍നിന്നും എണീറ്റു(അല്ല അതു പിന്നെ അങ്ങനെയാണല്ലോ). പിന്നെ കെട്ടും ഭാണ്ഡവും എല്ലാം  എടുത്തു  നേരെ ഓഫീസിലേക്ക്. എട്ടര കഴിഞ്ഞപ്പോള്‍ കുമരകത്തേക്കുള്ള യാത്ര ആരംഭിച്ചു. പലതരത്തിലുള്ള കലാപരിപാടികള്‍ വണ്ടിയില്‍ വച്ചുതന്നെ ആരംഭിച്ചു. നല്ല അടിപൊളി യാത്ര.
             എകദേശം പത്തുമണി ആയപ്പോഴേക്കും കുമരകത്ത്‌ എത്തി, എത്തിയ ഉടനെ തന്നെ ഞങ്ങള്‍ കുറച്ചുപേര്‍ ചില പ്രധാന കലാപരിപാടികള്‍ ഒക്കെ നടത്തി. പിന്നീടു ബോട്ടിങ്ങിനായി പോയി.വളരെ രസകരം ആയിരുന്നു. വേമ്പനാട്ടു കായലിനു സൗന്ദര്യം ഇല്ല, ഉയിരുന്ന സൗന്ദര്യം ഒക്കെ പോയി എന്നൊക്കെ ചില ആളുകള്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടൂണ്ട്‌. ആ പറഞ്ഞവന്‍മാരെ എന്‍റെ കയ്യിലെങ്ങാന്‍ കിട്ടിയാല്‍.....



            ഏതായാലും ബോട്ടില്‍ കയറി ഇരുന്നതേ ഓരോ പേനയും പേപ്പറും കിട്ടി . എന്തോ തംബോല കളിയോ മറ്റോ ആണുപോലും. അവര്‍ പറയുന്ന നമ്പര്‍ വെട്ടിക്കളയണം എന്നും പറഞ്ഞു. നമുക്ക് വലിയ പിടിയില്ലാത്ത ഫീല്‍ഡ് ആയതുകൊണ്ട് അവര്‍ പറയുന്നത് അനുസരിച്ചേക്കാം എന്നു വിചാരിച്ചു. എന്തോ സമ്മാനം ഒക്കെ ഉണ്ട് എന്ന് പറഞ്ഞിരുന്നു എങ്കിലും എനിക്കൊന്നും കിട്ടിയില്ല. പക്ഷെ അതിനേക്കാള്‍ വലിയ സമ്മാനം ബോട്ടിന്റെ പുറകില്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നത് കൊണ്ട് അത്ര നിരാശ ഒന്നും തോന്നിയില്ല. ഞാന്‍ അല്ലെങ്കിലും പണ്ടേ തന്നെ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടുന്ന സ്വഭാവക്കാരന്‍ ആണല്ലോ.

      കുറച്ചു കഴിഞ്ഞപ്പോള്‍ അന്താക്ഷരി കളി ആരംഭിച്ചു. അതില്‍ വളരെ ആക്ടീവ് ആയി പങ്കെടുത്തു കൊരുന്നപ്പോഴാണ്‌ ഇനി മലയാളം പാട്ട് പാടാന്‍ പറ്റില്ല എന്നുപറഞ്ഞ്‌ ഇതിന്‍റെ പ്രധാനപ്പെട്ട സംഘാടകര്‍ തോല്‍പ്പിച്ചത്. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്‍റെ ജീവിതം പിന്നെയും ബാക്കി. എങ്കിലും ഞാന്‍ അതില്‍ പങ്കെടുത്തു.
           കുറേ സമയത്തെ കറക്കത്തിനു ശേഷം ഞങ്ങളെ റിസോര്‍ട്ടില്‍ തന്നെ കൊണ്ടുവന്ന് ഇറക്കിവിട്ടതിനു ശേഷം ബോട്ട് പോയി. ഉടനെ തന്നെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട പരിപാടി ആരംഭിച്ചു, മറ്റൊന്നുമല്ല ഭക്ഷണം തന്നെ. പേര് അറിയാവുന്നതും അറിയാന്‍ പാടില്ലാത്തതുമായ എന്തൊക്കെയോ സാധനങ്ങള്‍ ഉണ്ടായിരുന്നു.ഏതായാലും കുറേ കഴിച്ചു. ഇനിയും കഴിച്ചാല്‍ വേഗത്തില്‍ തിരിച്ചുവരും അഥവാ ശ്വാസം മുട്ടി മരിക്കും എന്ന അവസ്ഥ എത്തിയപ്പോള്‍ മനസില്ലാ മനസോടെ ഭക്ഷണം കഴിക്കുന്നത്‌ നിര്‍ത്തി. ഭക്ഷണത്തിനു ശേഷം വീണ്ടും മത്സര പരിപാടികള്‍ ആരംഭിച്ചു. വീര്‍പ്പിച്ച ബലൂണ്‍ ഒരു വശത്തുനിന്ന് മറ്റൊരു വശത്തു കൊണ്ടുപോയി വയ്ക്കുക, പന്ത് എറിഞ്ഞുപിടിക്കുക തുടങ്ങി പലവിധ പരിപാടികള്‍. ഞാന്‍ ഒരിക്കലും മറക്കാത്തത് പന്ത് എറിഞ്ഞുപിടിക്കുന്നതാണ് കാരണം ഒരു പന്ത് പിടിച്ചപ്പോഴേക്കും വേറെ ആറേഴെണ്ണം കൂടി  എന്‍റെ നേര്‍ക്കു വന്നു. ഏറു കൊണ്ടിടം വച്ച്‌ അങ്ങ് തടഞ്ഞു അത്രതന്നെ . അതിനു ശേഷം കുപ്പിക്കുമുകളില്‍ തീപ്പെട്ടിക്കൊള്ളി അടുക്കുന്ന ഒരു മത്സരം കൂടി നടത്തി. എവിടെ ശരിയാകാന്‍, ഞാന്‍ കാരണം എന്‍റെ കൂടെയുള്ളവരും  തോറ്റു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അല്ലെങ്കിലും ഈ അടുക്കിവക്കുന്ന പരിപാടി നമ്മക്ക്  പണ്ടേ ഇല്ലല്ലോ. പിന്നെ തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടി ആണെന്ന് ഏതോ മഹാന്‍ പണ്ടെങ്ങാണ്ടു  പറഞ്ഞിട്ടുമുണ്ടല്ലോ. 
       ഞാന്‍ കയറിയ പടികളുടെ എണ്ണമെടുത്താല്‍ ഒരു നൂറു നില കെട്ടിടത്തിന്‍റെ മുകളില്‍ എത്താനുള്ളത്ര ഉണ്ടാകുമത്í. അതൊക്കെ പോട്ടെ നമുക്ക് കുമരകത്തേക്ക് തന്നെ തിരിച്ചുവരാം. അപ്പോള്‍ തീപ്പെട്ടിക്കൊള്ളി അടുക്കുന്നതും പരാജയപ്പെട്ട് അങ്ങനെ നില്‍ക്കുകയാണ്. എങ്ങിനെ ആ വിഷമം തീര്‍ക്കും എന്നും ആലോചിച്ചു നില്‍ക്കുമ്പോളാണ് അവിടെ ഒരുഭാഗത്ത് എനര്‍ജി ഡ്രിങ്ക് വിതരണം ചെയ്യുന്നത് കണ്ടത്í. നേരത്തെ അല്പം എനര്‍ജി ഡ്രിങ്ക് കഴിച്ചതാണെങ്കിലും ഒരല്‍പം കൂടി എനര്‍ജി ആകാം എന്നു തോന്നിയതിനാല്‍ കുറച്ചുകൂടി കഴിച്ചു.
 ഞാനൊന്നു മയങ്ങിക്കോട്ടെ

          ഉച്ചക്ക് ഭക്ഷണം കഴിച്ചതിനുശേഷം കുറെ പരിപാടികളില്‍ പങ്കെടുത്തു എങ്കിലും ആ ഭക്ഷണത്തിന്‍റെ ക്ഷീണം അതുവരെ മാറിയിട്ടുണ്ടായിരുന്നില്ല. കൂടെ എനര്‍ജി ഡ്രിങ്കും. അല്‍പസമയം വിശ്രമിച്ചേക്കാം എന്നു വിചാരിച്ച്‌ ഞാന്‍ ഒന്നു കിടന്നു. എന്തായാലും പിന്നെ കണ്ണു തുറന്നത്‌ എകദേശം 5 മണി ആകാറായപ്പോള്‍ ആണ് . എന്തുചെയ്യാം. എന്തൊക്കെയായാലും ഞാന്‍ ഉറങ്ങിയ സമയത്തും അവിടെ ചില മത്സരങ്ങള്‍ ഒക്കെ നടന്നു എന്നു കേട്ടു. അതില്‍ ഞാന്‍ പങ്കെടുക്കാതിരുന്നത്‌ ഭാഗ്യം. അല്ലെങ്കില്‍ ഞാന്‍ വിജയത്തിലേക്കുള്ള കുറേ ചവിട്ടുപടികള്‍ കൂടി കയറിയേനെ. ദൈവം കാത്തു (എന്നെയല്ല കേട്ടൊ).
           ഒരു ചായയും പഴംപൊരിയും കഴിച്ച്‌ ഏകദേശം 5.30 ആയപ്പോള്‍ അവിടെ നിന്ന്‌ തിരിച്ചു പോന്നു. എല്ലാവരും ഞങ്ങള്‍ വന്ന വണ്ടിയില്‍ തന്നെ തിരിച്ച്‌ എറണാകുളത്തേക്കു പോന്നപ്പോള്‍, ഏതായാലും ഇവിടെ വരെ വന്നു ഇനി വീട്ടിലുംകൂടി ഒന്നു പോയെക്കാം എന്നു കരുതി വീട്ടിലേക്കും പോന്നു.കോട്ടയത്ത്‌ എത്തിയപ്പോള്‍ ഭയങ്കര ബ്ളോക്ക്‌. ഒരുവിധത്തില്‍ അതില്‍നിന്ന്‌ രക്ഷപ്പെട്ട്‌ ഏറ്റുമാനൂരില്‍ എത്തിയപ്പോള്‍ അവിടെ അതിലപ്പുറം ബ്ളോക്ക്‌. ഏകദേശം എട്ടുമണി ആയപ്പോള്‍ പാലായില്‍ എത്തി. എട്ടരക്കാണു ബസ്സ്‌. എന്നാല്‍ പിന്നെ അര മണിക്കൂറ്‍ വെറുതേ കളയണ്ട എവിടെ എങ്കിലും വായ്നോട്ടം നടത്തി ആ സമയം ഫലപ്രദമായി ഉപയോഗിക്കാം എന്നു വിചാരിച്ചു.അപ്പോള്‍ ദാ അടുത്ത പ്രശ്നം. രാത്രിയില്‍ എവിടെ വായ്നോക്കും, ടൌണില്‍ കൂടി നടക്കുന്ന പൊലീസിനെയൊ. ?
          എട്ടര ആയപ്പോള്‍ വണ്ടിവന്നു, കയറി. എട്ടേമുക്കാല്‍ ആയപ്പോള്‍ വീട്ടില്‍ എത്തി.വീട്ടില്‍ എത്തിയതേ എങ്ങനെയുയിരുന്നു ട്രിപ്പ്‌ എന്ന ചോദ്യം വന്നു, അടിപൊളി എന്ന് ഒറ്റവാക്കില്‍ മറുപടിയും പറഞ്ഞു. കൂടുതല്‍ ചോദ്യോത്തര പരിപാടി നടത്തുന്നതിനുമുന്‍പേ ഭയങ്കര ക്ഷീണം എന്നുംപറഞ്ഞ് ഞാന്‍ കിടന്നുറങ്ങി. അങ്ങനെ ആ യാത്രയും അവസാനിച്ചു. മറക്കാന്‍ പറ്റാത്ത കുമരകം യാത്ര.